Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Triple Life Sentence

സി​പി​ഒ ദി​വ്യ​ശ്രീ വ​ധ​ക്കേ​സ്; ഭ​ർ​ത്താ​വി​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​

ക​ണ്ണൂ​ർ: സി​പി​ഒ ദി​വ്യ​ശ്രീ വ​ധ​ക്കേ​സി​ൽ ഭ​ർ​ത്താ​വ് രാ​ജേ​ഷി​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. കൊ​ല​പാ​ത​കം, ദി​വ്യ​ശ്രീ​യു​ടെ അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നി​ങ്ങ​നെ മൂ​ന്ന് കു​റ്റ​ങ്ങ​ളി​ലാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​രി​വെ​ള്ളൂ​ർ പ​ലി​യേ​രി കൊ​വ്വ​ലി​ലെ പി. ​ദി​വ്യ​ശ്രീ 2024 ന​വം​ബ​ർ 21 നാ​ണ് വീ​ട്ടി​ൽ​വ​ച്ച് കൊ​ല്ല​പ്പെ​ട്ട​ത്. ദി​വ്യ​ശ്രീ​യും രാ​ജേ​ഷും അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന പ​രാ​തി ക​ണ്ണൂ​ർ കു​ടും​ബ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു.

സം​ഭ​വ ദി​വ​സം രാ​വി​ലെ ദി​വ​ശ്രീ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ബ​ന്ധം തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞിരുന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up